ലോക ഉത്കണ്ഠാദിനത്തിൽ അങ്കമാലിയിൽ സെമിനാർ നടത്തി

ലോക ഉത്കണ്ഠാദിനത്തിൽ അങ്കമാലിയിൽ സെമിനാർ നടത്തി

അങ്കമാലി,, ലോക ഉത്കണ്ഠാദിനത്തിൽ മാനസിക സംഘർഷം ലഘൂകരിക്കാനുള്ള എളുപ്പ വഴിയെ കുറിച്ചും അതുവഴി ജിവിതത്തെ വിജയത്തിലെത്തിക്കാമെന്നുള്ള മഹത്തായ സന്ദേശം നൽകി കൊണ്ടുള്ള സെമിനാർ ശ്രദ്ധേയമായി, മാനസിക സംഘർഷം, ശ്വാസഗതി നിയന്ത്രിച്ചു കൊണ്ടും ശരീരത്തിൻ്റെ പേശികളെ ചില പ്രത്യേക രീതിയിൽ ചലിപ്പിച്ചും മനസിനെ ഭാവനയിൽ ശാന്തമായ അന്തരീക്ഷത്തിലേക്ക് കൊണ്ടെത്തിച്ച്, ഉദാഹരണമായി സംഘർഷ പൂരിതമായ മനസിനെ ശാന്തമായ തടാകക്കരയിലേക്കും, നദീതീരങ്ങളിലേക്കും സാങ്കൽപ്പികമായി എത്തിച്ച് മനസിനെ കൈപ്പിടിയിലൊതുക്കാനുള്ള എളുപ്പവഴികൾ മുതലായവ ക്ലാസിൽ അവതരിപ്പിച്ച കൗൺസിലർ (DMH P) റീനാ ജോർജിൻ്റെ പ്രഭാഷണം വളരെയെറെ പേർക്ക് ഗുണം ചെയ്യുന്നതായിരുന്നു. ആശുപത്രി സൂപ്രണ്ട് ശ്രീമതി ഡോ.നസീമ നജീബ്ബ് അധ്യക്ഷത വഹിക്കുകയും, കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി അജിത ജയ് ഷോർ ഉത്ഘാടനം നടത്തുകയും ചെയ്തു, ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും സമൂഹത്തിൻ്റെ വിവിധ തലത്തിലുള്ളവരും സന്നിഹിതരായിരുന്നു.